സബ് ജൂനിയർ ഓൾ കേരള ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാഡമിയിൽ അഖില കേരള ജൂനിയർ ബാഡ്മിന്റൺ അസോസിയേഷൻ, കാസ എന്നിവർ സംയുക്തമായി സബ് ജൂനിയർ ഓൾ കേരള ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി.

വിവിധ ജില്ലകളിൽ നിന്നായി 250ലധികം യുവ ഷട്ടിൽ കളിക്കാർ ടൂർണമെന്റിൽ പങ്കെടുത്തു.

സമാപന സമ്മേളനത്തിൽ കേരള ബാഡ്മിൻ്റൺ ഷട്ടിൽ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജോസ് സേവ്യർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

തൃശൂർ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻ്റ് എം. പീറ്റർ ജോസഫ്, ചീഫ് കോച്ച്
അഖിൽ ബാബു, പുഷ്പാംഗദൻ, രക്ഷിതാക്കളുടെ പ്രതിനിധി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

15 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ തൃശൂരിന്റെ കെ.വി. ശ്രീരാഗ്, ഹെർമാസ് ഷൈജുവിനെ പരാജയപ്പെടുത്തി ചാമ്പ്യനായി.

15 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ തൃശൂരിന്റെ വി. കാതറിൻ ജോസ്, റേച്ചൽ മിൽട്ടനെ പരാജയപ്പെടുത്തി ചാമ്പ്യനായി.

13 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ കോഴിക്കോടിന്റെ ഹാഡി ഹംദാൻ എറണാകുളത്തിന്റെ ആസ്ട്രിഡ് ജോസഫിനെ പരാജയപ്പെടുത്തി ചാമ്പ്യനായി.

13 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ എറണാകുളത്തിന്റെ നിയ സന്തോഷ് തൃശൂരിന്റെ ആദിത്യ രജീഷിനെ പരാജയപ്പെടുത്തി ചാമ്പ്യനായി.

11 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ കണ്ണൂരിന്റെ കെ. പറവാനെ പരാജയപ്പെടുത്തി കണ്ണൂരിന്റെ എ. ഇഷാൻ ദേവയും പെൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ ആലപ്പുഴയുടെ ഐലിൻ എലിസ മിഷേലിനെ പരാജയപ്പെടുത്തി കൊല്ലത്തിന്റെ എ. ശിവഗംഗയും ചാമ്പ്യനായി.

15 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ഡബ്ബിൾസ് വിഭാഗത്തിൽ ക്രിസ്റ്റി ജോസ്, കെ.വി. ശ്രീരാഗ് സഖ്യത്തെ പരാജയപ്പെടുത്തി തൃശൂരിന്റെ ഹെർമാസ് ഷൈജു, പി.വി. ആദിഷ് സഖ്യവും പെൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ തിരുവന്തപുരത്തിന്റെ ഐ.എം. മീനാക്ഷി, ഹൃദ്യ സഖ്യത്തെ പരാജയപ്പെടുത്തി തൃശൂരിന്റെ കാതറിൻ ജോസ്, റേച്ചൽ മിൽട്ടൻ സഖ്യവും ചാമ്പ്യന്മാരായി.

13 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ എറണാകുളത്തിന്റെ എഡ് ലിൻ തോമസ്, ആസ്ട്രിഡ് ജോസഫ് സഖ്യം തൃശൂരിന്റെ ധ്യാൻ ഭഗവത്, മലപ്പുറത്തിന്റെ ജെസ്ബി ലെറോൺ സഖ്യത്തെ പരാജയപ്പെടുത്തിയും പെൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ തൃശൂരിന്റെ ആദിത്യ രജീഷ്, അലീസിയ സഖ്യം കൊല്ലത്തിന്റെ ധ്വനി നന്ദഗോപൻ, ശിവഗംഗ സഖ്യത്തെ പരാജയപ്പെടുത്തിയും ചാമ്പ്യന്മാരായി.

11 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ കണ്ണൂരിന്റെ എ. ഇഷാൻ ദേവ്, കോഴിക്കോടിന്റെ മയൂഗ് സുന്ദർ സഖ്യം കോഴിക്കോടിന്റെ ഹാദി ഹംദാൻ, മുഹമ്മദ് ഫിസാൻ സഖ്യത്തെ പരാജയപ്പെടുത്തിയും പെൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ ആരവി അൽക്കഘോഷ്, പി. അശ്വതി സഖ്യം വയനാടിന്റെ സായ ആൻ, അല്ലിയാന സഖ്യത്തെ പരാജയപ്പെടുത്തിയും ചാമ്പ്യന്മാരായി.

15 വയസ്സിനു താഴെയുള്ള മിക്സഡ് ഡബിൾസ് വിഭാഗത്തിൽ തൃശൂരിന്റെ ശ്രീരാഗ്, റേച്ചൽ മിൽട്ടൺ സഖ്യം ഹെർമാസ് ഷൈജു, കാതറിൻ എൽസ ജോസ് സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

13 വയസ്സിനു താഴെയുള്ള മിക്സഡ് ഡബിൾസ് വിഭാഗത്തിൽ തൃശൂരിന്റെ ദർശ് എ. ഹരി , അലിസിയ സഖ്യം എറണാകുളത്തിന്റെ ആസ്ട്രിഡ് ജോസഫ്, റെവ വീരേന്ദ്രനാഥ് സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

11 വയസ്സിനു താഴെയുള്ള മിക്സഡ് ഡബ്ബിൾസ് വിഭാഗത്തിൽ എറണാകുളത്തിന്റെ അദേൽ ജേക്കബ് ജോ, തൃശൂരിന്റെ സാൻവിക സഖ്യം തൃശൂരിന്റെ ധ്യാൻ ഭഗവത്, പാർവതി സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

Leave a Reply

Your email address will not be published. Required fields are marked *