ഇരിങ്ങാലക്കുട : ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി അധ്യാപകർക്ക് വേണ്ടി അഖില കേരള ഷട്ടിൽ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.
കായിക വിനോദങ്ങളിലൂടെ ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കാം എന്ന സന്ദേശം നൽകിക്കൊണ്ട് എച്ച്.എസ്.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് വെങ്കിടമൂർത്തി മത്സരം ഉദ്ഘാടനം ചെയ്തു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍
കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച സി. അനൂപ്, പി. അബ്ദുള്‍ ജബ്ബാർ എന്നിവര്‍ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച വി. വിനു, കെ. റഫീഖ് എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സമാപന വേദിയില്‍ സി.എം. അനന്തകൃഷ്ണൻ, ഡോ. എസ്.എൻ. മഹേഷ് ബാബു, ബൈജു ആന്റണി, വിമൽ ജോസഫ്, റെജോ ജോസ്, എം. പ്രീതി എന്നിവര്‍ പ്രസംഗിച്ചു.
തുടർന്ന് വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
Leave a Reply