ഇരിങ്ങാലക്കുട : ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ബി.എസ്. സമാജം, എസ്.എൻ.വൈ.എസ്., എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ, ടൗൺ ഒന്ന്, രണ്ട് മേഖലയിൽ ഉൾപ്പെടുന്ന ശാഖാ യോഗങ്ങൾ, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സാംസ്കാരിക സമ്മേളനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.
എസ്.എൻ.ബി.എസ്. സമാജം പ്രസിഡൻ്റ് കിഷോർകുമാർ നടുവളപ്പിൽ അധ്യക്ഷത വഹിച്ചു.
എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം, യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ, വനിതാ സംഘം പ്രസിഡൻ്റ് സജിത അനിൽകുമാർ, സമാജം സെക്രട്ടറി വിശ്വംഭരൻ മുക്കുളം, ഖജാൻജി വേണു തോട്ടുങ്ങൽ, വിശ്വനാഥപുരം ക്ഷേത്രം തന്ത്രി മണി ശാന്തി, എസ്.എൻ.വൈ.എസ്. സെക്രട്ടറി അനീഷ് ശാന്തി എന്നിവർ പ്രസംഗിച്ചു.
Leave a Reply