ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി സമിതി വേളൂക്കര യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് ലിയോ തോമസ് അധ്യക്ഷത വഹിച്ചു.
സമിതി ഏരിയാ പ്രസിഡൻ്റ് എൻ.കെ. നകുലൻ, ഏരിയ രക്ഷാധികാരി എം.ബി. രാജു, ജില്ലാ എക്സിക്യൂട്ടീവ് അംഗം
കെ.എം. സജീവൻ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ലിയോ തോമസ് (പ്രസിഡൻ്റ്), ജാക്സൺ ജേക്കബ് (സെക്രട്ടറി), ചാർളി തേറാട്ടിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Leave a Reply