ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബില്‍ അംഗത്വം സ്വീകരിക്കുന്ന പുതിയ അംഗങ്ങള്‍ക്ക് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് അംഗത്വം നല്കി.
വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ എ ജോസഫ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി ജെ ആന്റോ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ലീന ജെയിംസ്, ക്യാബിനറ്റ് സെക്രട്ടറി കെ എസ് പ്രവീണ്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറിമാരായ ജെയിംസ് അഞ്ചേരി, ശ്രീധരന് നായര്‍, കെ പാപ്പച്ചന്, എല്‍ സി ഐ എഫ് കോര്‍ഡിനേറ്റര്‍ പ്രിന്‍സ് തോമസ്, റീജിയണ്‍ ചെയര്മാന് കെ എസ് പ്രദീപ്, സോണ്‍ ചെയര്മാന് അഡ്വ ജോണ്‍ നിധിന് തോമസ്, ഡിസ്ട്രിക്ട് ചെയര്മാന് ഷാജന് ചക്കാലക്കല്‍, ട്രഷറര്‍ നളിന്‍ എസ് മേനോന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങിൽ വെസ്റ്റ് ലയണ്‍സ് ക്ലബ്ബിലെ മുതിര്‍ന്ന അംഗം എന്‍ വിശ്വനാഥമേനോനെ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ആദരിച്ചു.
Leave a Reply