വെള്ളാനിയിൽ സഹോദരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : കാറളം വെള്ളാനിയിലുള്ള വീട്ടിൽ വെച്ച് വെളിയത്ത് വീട്ടിൽ സനൽ (29) എന്നയാളെ യാതൊരു പ്രകോപനവും കൂടാതെ കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരനായ സനൂപിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.

സനൂപ് കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് അടിപിടിക്കേസുകളിലും മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ് സനൂപ്.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു, എസ്ഐമാരായ സബീഷ്, ബാബു ജോർജ്ജ്, എഎസ്ഐ മിനി, സീനിയർ സി പി ഒ സിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *