ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്ത് 14-ാം വാർഡ് വെളയനാട് പഴയപള്ളി റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് കാരണക്കാരായ പഞ്ചായത്ത് പ്രസിഡൻ്റിനും ബിജെപി വാർഡ് മെമ്പർക്കുമെതിരെ കോൺഗ്രസ് പട്ടേപ്പാടം മേഖല കമ്മിറ്റി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
വാർഡ് പ്രസിഡൻ്റ് ജോഷി കാനാട്ടിൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡൻ്റ് അഡ്വ. ശശികുമാർ ഇടപ്പുഴ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ യൂസഫ് കൊടകര പറമ്പിൽ, തുമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ജോണി കാച്ചപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
മണ്ഡലം സെക്രട്ടറി ശ്രീകുമാർ ചക്കമ്പത്ത് സ്വാഗതവും വാർഡ് പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സിദ്ദീഖ് പെരുമ്പിലായി, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ഷജീർ കൊടകരപറമ്പിൽ, പ്രേമൻ പൂവ്വത്തുംകടവിൽ, മനോജ് വില്വമംഗലത്ത്, മണ്ഡലം സെക്രട്ടറിമാരായ റാഫി മൂശ്ശേരിപറമ്പിൽ, ഷിൻ്റോ വാതുക്കാടൻ, ഷംല ഷാനവാസ്, സീനിയർ കോൺഗ്രസ് നേതാവ് പി.ഐ. ജോസ്, പാർട്ടി പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply