ഇരിങ്ങാലക്കുട : ബുധനാഴ്ച്ച വൈകീട്ട് 4 മണിയോടെ അവിട്ടത്തൂർ സ്വദേശി വരിക്കാശ്ശേരി വീട്ടിൽ ജഗദീഷ് ചന്ദ്രൻ (53) എന്നയാളെ അവിട്ടത്തൂരിലുളള വീട്ടിലേക്ക് അതിക്രമിച്ച് കയറി കഴുത്തിൽ വടിവാൾ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ അവിട്ടത്തൂർ സ്വദേശി തണ്ടാശ്ശേരി വീട്ടിൽ സുശാന്ത് (53) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
കൊടകര സ്റ്റേഷൻ പരിധിയിലെ ആയുധ നിയമ പ്രകാരമുള്ള ഒരു കേസിലും, ആളൂർ സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് ബീഡി ഉപയോഗിച്ച കേസിലും പ്രതിയാണ് സുശാന്ത്.
ആളൂർ സ്റ്റേഷൻ എസ്ഐ കെ.ടി. ബെന്നി, ഗ്രേഡ് എസ്ഐ ജെയ്സൺ, എഎസ്ഐ രജീഷ്, ഗ്രേഡ് സീനിയർ സി പി ഒ സമീഷ്, സിപിഒ അനൂപ്, ഡ്രൈവർ സിപിഒ സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.











Leave a Reply