ഇരിങ്ങാലക്കുട : പെരുമ്പിള്ളിശ്ശേരി സ്വദേശി മാമ്പുള്ളി വീട്ടൽ മുരളീധരൻ (58) എന്നയാളുടെ വീടിന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറി മുരളീധരനെയും ഭാര്യയെയും ഭയപ്പെടുത്തി വീടിന്‍റെ മുൻവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ഗ്ലാസും വീടിന്‍റെ 6 ജനലുകളും കുളിമുറിയുടെ വാതിലുകളും കെ.എസ്.ഇ.ബി.യുടെ മീറ്റര്‍ബോര്‍ഡും മുറ്റത്തുള്ള ചെടിച്ചട്ടികളും കമ്പിവടി ഉപയോഗിച്ച് അടിച്ചുപൊട്ടിച്ച് 22000 രൂപയുടെ നഷ്ടം വരുത്തിയ കേസിൽ സ്റ്റേഷൻ റൗഡി ചേർപ്പ് ചൊവ്വൂർ സ്വദേശി പെരുമ്പിള്ളിശ്ശേരി വീട്ടിൽ ശ്രീനാഥ് (22) എന്നയാളെ അറസ്റ്റ് ചെയ്തു.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
മുരളീധരന്റെ മകൻ ശ്രീരാമനും പ്രതിയും തമ്മിൽ ഏതോ വിഷയത്തിൽ ഉണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്.
ചേർപ്പ് സ്റ്റേഷൻ റൗഡിയായ ശ്രീനാഥ് ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുവാനും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കുവാനുമായി അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
ചേർപ്പ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്, സിപിഒ-മാരായ മണികണ്ഠൻ, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave a Reply