ഇരിങ്ങാലക്കുട : വികസന നേട്ടങ്ങൾ വിലയിരുത്തി പൂമംഗലം പഞ്ചായത്തിന്റെ വികസന സദസ്സ് സംഘടിപ്പിച്ചു.
സദസ്സ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
എല്ലാ മേഖലയിലും വികസനം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ എന്ന് മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി പി. ജയ വികസന റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന സർക്കാരിൻ്റെ വികസന റിപ്പോർട്ട് റിസോഴ്സ് പേഴ്സൺ മുഹമ്മദ് റഫീഖ് അവതരിപ്പിച്ചു.
സംസ്ഥാന സർക്കാരിൻ്റെ വിവിധ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു.
ഈ നാലര വർഷക്കാലയളവിൽ സ്വന്തമായ ആധുനിക സൗകര്യങ്ങളോടു കൂടിയ പഞ്ചായത്ത് കെട്ടിടം, ശാന്തിതീരം ആധുനിക വാതക ശ്‌മശാനം, പുതിയ പ്രീപ്രൈമറി കെട്ടിടം, പാർക്ക്, വാട്ടർ എ.ടി.എം, ടേക് എ ബ്രേക്ക്, വനിതാ ഫിറ്റ്നസ് സെന്റർ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പിലാക്കിയത്.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് അമ്മനത്ത്, പൂമംഗലം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. മാത്യു പോൾ ഊക്കൻ, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply