ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലെ സാമൂഹ്യ വിരുദ്ധർ, ഗുണ്ടകൾ, പിടികിട്ടാ പുള്ളികൾ, വാറണ്ടു പ്രതികൾ എന്നിവരെ പിടികൂടുന്നതിനും ലഹരിവസ്തുക്കൾ കണ്ടുപിടിക്കുന്നതിനുമായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നിർദ്ദേശാനുസരണം നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ പിടിയിലായത് നൂറിൽ പരം പ്രതികൾ.
മുന്നൂറോളം സാമൂഹ്യ വിരുദ്ധരെയും ഗുണ്ടകളെയും പരിശോധിച്ചതിൽ 20 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
പിടികിട്ടാപ്പുള്ളികളായ 17 പേരെയും, വാറണ്ട് പ്രതികളായ 113 പേരെയും അറസ്റ്റ് ചെയ്തു.
85 ഓളം പേരെ കരുതൽ തടങ്കലിലാക്കി.
നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിന് അഞ്ചു കേസുകളും, നിയമ വിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ വില്‍പ്പന നടത്തിയതിനും ഉപയോഗിച്ചതിനുമായി ഏഴു കേസുകളും, മദ്യപിച്ച് വാഹനമോടിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.
Leave a Reply