ഇരിങ്ങാലക്കുട : പുതുക്കിയ പി.എം. സ്വാനിധി പദ്ധതി 2035 മാർച്ച് 31 വരെ നീട്ടിയതായുള്ള കേന്ദ്ര ഭവന നഗര കാര്യമന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം പ്രസ്തുത സ്കീം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിച്ച “ലോക് കല്യാൺ മേള” ക്യാമ്പയിൻ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.സി. ഷിബിൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, കൗൺസിലർമാരായ കെ.ആർ. വിജയ, സോണിയ ഗിരി, സന്തോഷ് ബോബൻ, അൽഫോൺസ തോമസ്, പി.ടി. ജോർജ്ജ്, സി.ഡി.എസ്. ചെയർപേഴ്സൺമാരായ പുഷ്പാവതി, ശൈലജ ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് സ്വാഗതവും പി.ആർ. രാജി നന്ദിയും പറഞ്ഞു.
ക്യാമ്പിന്റെ ഭാഗമായി പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് രണ്ട് ബാച്ചുകളിലായി എഫ്.എസ്.എസ്.എ.ഐ. -യുമായി ചേർന്ന് “ശുചിത്വവും ഭക്ഷ്യസുരക്ഷയും” എന്ന വിഷയത്തിൽ ഫോസ്ടാക് സർട്ടിഫിക്കേഷന്‍ പരിശീലനവും നൽകി.












Leave a Reply