ഇരിങ്ങാലക്കുട : സംസ്ഥാനത്തെ റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ ഇല്ലാതെ പൊതുജനങ്ങൾ വന്ന് മടങ്ങിപ്പോകുന്ന അവസ്ഥ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിലുള്ള ജോജോയുടെ റേഷൻ കടയ്ക്ക് മുൻപിൽ സംഘടിപ്പിച്ച ധർണ്ണ ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സി എസ് അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.
മുൻ ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർളി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് ഭാരവാഹികളായ ജോസഫ് ചാക്കോ, വി സി വർഗീസ്, അസറുദ്ദീൻ കളക്കാട്ട്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം പ്രസിഡന്റ് ജോമോൻ, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ, ജോസ് മാമ്പള്ളി, തോമസ് കോട്ടോളി, കുര്യൻ ജോസഫ്, സത്യൻ തേനാഴികുളം, കൗൺസിലർമാരായ ജസ്റ്റിൻ ജോൺ, ബിജു പോൾ അക്കരക്കാരൻ, ഒ എസ് അവിനാഷ്, സന്തോഷ് ആലുക്കൽ, കെ കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Leave a Reply