ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ പൊലീസ് ജില്ലയിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പദ്ധതിയിലെ അധ്യാപകരുടെ യോഗം നടത്തി.
ഇരിങ്ങാലക്കുട പി ടി ആർ മഹൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗം റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ഉദ്ഘാടനം ചെയ്തു.
ഡി സി ആർ ബി ഡി വൈ എസ് പി എസ് വൈ സുരേഷ് അധ്യക്ഷത വഹിച്ചു.
റൂറൽ ജില്ലാ പൊലീസ് പരിധിയിൽ ഉൾപ്പെടുന്ന 225 സ്കൂളുകളിലെ എസ് പി ജി കോർഡിനേറ്റർമാരായ അധ്യാപകർ യോഗത്തിൽ പങ്കെടുത്തു.
സ്കൂൾ പ്രൊട്ടക്ഷൻ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അധ്യാപകരുടെ സംശയങ്ങൾക്ക് ജില്ലാ പൊലീസ് മേധാവി മറുപടി നൽകി.
തുടർന്ന് തൃശൂർ എക്സൈസ് ഡിവിഷനിലെ വിമുക്തി കോർഡിനേറ്റർ ഷഫീഖ് യൂസഫ് അധ്യാപകർക്ക് ക്ലാസ്സെടുത്തു.
Leave a Reply