ഇരിങ്ങാലക്കുട : മുസ്ലീം സർവ്വീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ യുണിറ്റിന്റെ റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. നിസാമുദ്ദീൻ നിർവഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഗഫാർ അധ്യഷത വഹിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.കെ. അബ്ദുൽ റഹ്മാൻ റമദാൻ സന്ദേശം നൽകി.
വാർഡ് മെമ്പർ അസ്മാ ലത്തീഫ് റമദാൻ കിറ്റ് വിതരണം ചെയ്തു.
ജില്ലാ സെക്രട്ടറി ഗുലാം മുഹമ്മദ്, ജില്ലാ ട്രഷറർ എം.പി. ബഷീർ, യൂണിറ്റ് ട്രഷറർ നൂറുദ്ദീൻ അറക്കൽ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം യൂസഫ് കായംകുളം എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി പി.കെ. ജസീൽ സ്വാഗതവും, വൈസ് പ്രസിഡന്റ് സദഖത്തുള്ള നന്ദിയും പറഞ്ഞു.












Leave a Reply