ഇരിങ്ങാലക്കുട : രാജ്യത്തിന്റെ പ്രതിപക്ഷ
നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബി ജെ പി നേതാവിനെ സംരക്ഷിക്കുന്ന സി പി എം – ബി ജെ പി കൂട്ടുകെട്ടിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അദ്ധ്യക്ഷത വഹിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി അഡ്വ സതീഷ് വിമലൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അബ്ദുൾ ഹഖ്, സാജു പാറേക്കാടൻ, ബാബു തോമസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ അസറുദ്ദീൻ കളക്കാട്ട് സ്വാഗതവും, എം ആർ ഷാജു നന്ദിയും പറഞ്ഞു.












Leave a Reply