ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാട് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്ഷാകർത്തൃ യോഗവും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
മഹല്ല് ഖത്തീബ് അബ്ബാസ് മിസ്ബാഹി പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഇരിങ്ങാലക്കുട സിവിൽ എക്‌സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ പി.എം. ജദീർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.
മഹല്ല് സെക്രട്ടറി പി.എം. റിയാസ് സ്വാഗതവും, ട്രഷറർ ഖാദർ നന്ദിയും പറഞ്ഞു.












Leave a Reply