ഇരിങ്ങാലക്കുട : ‘കഴിവും സർഗാത്മകതയും സമന്വയിക്കുമ്പോഴേ സമൂഹത്തിനു മാറ്റങ്ങളുണ്ടാകൂ’ എന്ന സന്ദേശം ഉയർത്തി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് യൂണിയൻ ‘അലോക’യുടെയും ഫൈൻ ആർട്സ് ‘കലിക’യുടെയും ഉദ്ഘാടനം നടന്നു.
നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ആണ് ഉദ്ഘാടനം നിർവഹിച്ചത്.
തലമുറകൾക്കനുസരിച്ച് മൂല്യങ്ങൾ മാറുന്നുവെന്നും സ്വന്തം അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകി ജീവിക്കാൻ ശ്രമിക്കണമെന്നും അശ്വതി ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.
കോളെജിലെ ഇലക്ഷൻ കോർഡിനേറ്റർ ഡോ. വിജി മേരി, ജനറൽ സെക്രട്ടറി ദേവിക എൻ. നമ്പൂതിരി എന്നിവർ സന്നിഹിതരായിരുന്നു.
ഫൈൻ ആർട്സ് കലികയുടെ ഉദ്ഘാടനം പ്രശസ്ത നടനും അവതാരകനുമായ ജീവ ജോസഫ് നിർവ്വഹിച്ചു.
കോളെജ് ചെയർപേഴ്സൺ
അഫ്‌ല സിമിൻ, ഫൈൻ ആർട്സ് കോർഡിനേറ്റർ സോന ദാസ്, ഫൈൻ ആർട്സ് സെക്രട്ടറി റെയ്ച്ചൽ റോസ്, എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കോളെജ് യൂണിയൻ അലോകയുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.












Leave a Reply