ഇരിങ്ങാലക്കുട : സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും റിട്ടയർ ചെയ്യുന്ന സെക്രട്ടറി പി.ജെ. റൂബിക്ക് ഭരണസമിതിയും ബാങ്ക് ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി.
സമ്മേളനം ബാങ്ക് പ്രസിഡൻ്റ് വിജയൻ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഇൻ ചാർജ്ജ് കെ.ജി. ജിഷ പ്രസംഗിച്ചു.
ഭരണസമിതി അംഗങ്ങളായ കെ.ജെ. അഗസ്റ്റിൻ, വി.പി. രാധാകൃഷ്ണൻ, സുനിത പരമേശ്വരൻ, വിവിധ ബ്രാഞ്ച് മാനേജർമാരായ എം.ബി. നൈജിൽ, സുധ ജയൻ, സീമ ഭരതൻ, ജാക്‌ലിൻ ബാബു, രശ്മി സജൻ, സൗമ്യ രാജേഷ്, ശരത് രാജൻ, ജെയിൻ ജോർജ്ജ്, കെ.എസ്. അസറുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.
ബാങ്ക് വൈസ് പ്രസിഡൻ്റ് കെ.എം. ധർമ്മരാജൻ സ്വാഗതവും, ഭരണസമിതി അംഗം എ. ഇന്ദിര നന്ദിയും പറഞ്ഞു.
Leave a Reply