യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ നിന്നും വിരമിക്കുന്ന രജിസ്ട്രാർ ശ്രീകുമാർ, ഹിന്ദി വിഭാഗം അധ്യാപിക ഇ. ബാലചന്ദ്രിക, കെ.ജി. വിഭാഗം അധ്യാപിക ഇന്ദിര അജിത്കുമാർ എന്നിവർക്ക് യാത്രയയപ്പ് നൽകി.

യാത്രയയപ്പ് സമ്മേളനത്തിൽ ചെയർമാൻ ടി.എ. നായർ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, മുൻ ചെയർമാൻ സി. സുരേന്ദ്രൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ നാരായണൻകുട്ടി, കൃഷ്ണൻകുട്ടി നമ്പീശൻ, ശോഭ ശിവാനന്ദരാജൻ, അഡ്വ. ആനന്ദവല്ലി, പ്രൊഫ. വിൻസെന്റ്, അഡ്വ. ജോർഫിൻ പേട്ട, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, പിടിഎ ഭാരവാഹി ജയകുമാർ, പൂർവ്വവിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് അനുകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

വിരമിക്കുന്നവർക്ക് മാനേജ്മെന്റ്, പി.ടി.എ., അധ്യാപകർ എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

തുടർന്ന് വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *