ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ നിന്നും റിട്ടയർ ചെയ്ത സ്റ്റാഫിന്റെ സംഗമം “ഓർമ്മക്കൂട്ടം” സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. സിന്റോ മാടവനയുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ വിരമിച്ച അധ്യാപകരും അനധ്യാപകരും അവരുടെ അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു.
എം.പി.ടി.എ. പ്രസിഡന്റ് രേഖ രജിത് ആശംസകൾ നേർന്നു.
ഹെഡ്‌മിസ്ട്രസ് പ്രീത ഫിലിപ്പ് സ്വാഗതവും ഇംഗ്ലീഷ് അധ്യാപിക ബിറ്റു നന്ദിയും പറഞ്ഞു.
സ്കൂളിൽ വച്ച് എല്ലാ റിട്ടയേർഡ് സ്റ്റാഫുകളെയും ഉൾപ്പെടുത്തി വിപുലമായ ഒരു യോഗം ഈ വർഷം തന്നെ സംഘടിപ്പിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു.
Leave a Reply