ഇരിങ്ങാലക്കുട : മുസ്ലിം സർവീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ യൂണിറ്റിന്റെ വാർഷിക പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി ഗുലാം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഹാജി അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിൻ്റ് സെക്രട്ടറി ക്യാപ്റ്റൻ അബ്ദുൽ ഖാദർ ഹാജിയുടെ നേതൃതത്തിൽ പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
എം.എസ്. അബ്ദുൽ ഗഫാർ (പ്രസിഡൻ്റ്), പി.കെ. ജസീൽ (സെക്രട്ടറി), എ.കെ. നൂറുദ്ദീൻ അറയ്ക്കൽ (ട്രഷറർ, സ്റ്റേറ്റ് കൗൺസിലർ), കെ.എ. സദഖത്തുള്ള, എം.എ. സത്താർ (വൈസ് പ്രസിഡന്റുമാർ), കെ.എം. യൂസഫ്, സി.എ. അബ്ദുൽ സലാം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞടുത്തു.
സെക്രട്ടറി പി.കെ. ജസീൽ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഗഫാർ നന്ദിയും പറഞ്ഞു.












Leave a Reply