ഇരിങ്ങാലക്കുട : ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകരവിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി നടത്തി.
പ്രസിഡൻ്റ് ജെസ്റ്റിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു.
മുരിയാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപള്ളി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ എബിൻ ജോൺ, ഗോകുൽ, അശ്വതി സുബിൻ, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ അജീഷ് കുഞ്ഞൻ, ടിജോ ജോൺസൺ, അമൽജിത്ത്, അഞ്ജു സുധീർ, യമുനാദേവി ഷിജു, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോളി ജേക്കബ്, മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ എന്നിവർ പ്രസംഗിച്ചു.












Leave a Reply