ഇരിങ്ങാലക്കുട : കഴിഞ്ഞ ഏതാനും വർഷങ്ങളായി അഡ്വ. രാജേഷ് തമ്പാൻ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരുന്ന കുറിപ്പുകളുടെ സമാഹാരം പുസ്തക രൂപേണ “മുക്കുടിപുരത്തെ വിശേഷങ്ങൾ” എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുൺ കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാറിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.
യോഗം മന്ത്രി ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തി.
വി.എസ്. വസന്തൻ, എൻ.കെ. ഉദയപ്രകാശ്, എം.കെ. അനിയൻ, അഡ്വ. കെ. ജെ. ജോൺസൻ, അഡ്വ. വിശ്വജിത്ത് തമ്പാൻ, റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.
Leave a Reply