ഇരിങ്ങാലക്കുട : വി. കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ മാപ്രാണം പള്ളിയിൽ പൂർത്തിയായി.
വെള്ളിയാഴ്ച്ച വൈകീട്ട് 5.30ന് കുരിശിൻ്റെ കപ്പേളയിൽ നവനാളിലെ 9-ാമത്തെ വി. കുരിശിൻ്റെ നൊവേനയ്ക്ക് പ്രസിദ്ധ വചന പ്രഘോഷകൻ റവ ഡോ. ജിസൻ പോൾ വേങ്ങാശ്ശേരി കാർമ്മികത്വം വഹിച്ചു.
കുരിശു കപ്പേളയ്ക്കു സമീപം ഉയർത്തിയ ബഹുനില പന്തലിൻ്റെ സ്വിച്ചോൺ കർമ്മം തൃശൂർ റൂറൽ അഡീഷണൽ എസ് പി ടി എസ് സിനോജ് നിർവ്വഹിച്ചു.
ഉണ്ണിമിശിഹാ കപ്പേളയുടെ മുന്നിൽ ഉയർത്തിയ ബഹുനില പന്തലിൻ്റേയും, പള്ളി ദീപാലങ്കാരത്തിൻ്റെയും സ്വിച്ച് ഓൺ കർമ്മം തഹസിൽദാർ സിമീഷ് സാഹു നിർവ്വഹിച്ചു.
പള്ളിയങ്കണത്തിൽ വികാരിയും റെക്ടറുമായ ഫാ ജോണി മേനാച്ചേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പബ്ലിസിറ്റി കൺവീനർ സെബി കള്ളാപറമ്പിൽ സ്വാഗതം പറഞ്ഞു.
അസി. വികാരി ഫാ. ഡിക്സൻ കാഞ്ഞൂക്കാരൻ ആശംസകൾ നേർന്നു.
ആഘോഷ കമ്മിറ്റി ജനറൽ കൺവീനറും, ട്രസ്റ്റിയുമായ ജോൺ പള്ളിത്തറ നന്ദി പറഞ്ഞു.
കണ്ണഞ്ചിക്കുന്ന വർണ്ണങ്ങളാൽ അലംകൃതമായ പള്ളിയുടെ ഭംഗി ആസ്വദിക്കുവാൻ നിരവധി ജനങ്ങളാണ് പള്ളിയിലും കപ്പേളകളിലും എത്തിച്ചേർന്നത്.
Leave a Reply