ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ 2024- 25 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 50,000 രൂപ അനുവദിച്ച് വാങ്ങിയ 300 പുസ്തകങ്ങൾ മാടായിക്കോണം ഗ്രാമീണ വായനശാലയ്ക്ക് കൈമാറി.
വായനശാല പ്രസിഡൻ്റ് ആർ.എൽ. ജീവൻലാൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രശസ്ത
കായികാധ്യാപകനും ഇന്ത്യൻ ആർച്ചറി ടീമിന്റെ കായിക മനഃശ്ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. സോണി ജോൺ, കവിയും നോവലിസ്റ്റുമായ കൃഷ്ണകുമാർ മാപ്രാണം, യുവ കവയിത്രി പി.വി. സിന്ധു എന്നിവരെ മന്ത്രി ആദരിച്ചു.
മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി. മോഹനൻ മാസ്റ്റർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
സി.സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത് എന്നിവർ ആശംസകൾ നേർന്നു.
വായനശാലാ സെക്രട്ടറി എം.ബി. രാജു സ്വാഗതവും ലൈബ്രേറിയൻ അഖിൽ സി. ബാലൻ നന്ദിയും പറഞ്ഞു.
Leave a Reply