ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിന്റെ 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് വഞ്ചിയും വലയും വിതരണം ചെയ്തു.
ചടങ്ങിൽ കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അമ്പിളി റെനിൽ, ജഗജി കായംപുറത്ത്, ബീന സുബ്രഹ്മണ്യൻ, മെമ്പർമാരായ അജയൻ തറയിൽ, സീമ പ്രേംരാജ്, ലൈജു ആന്റണി എന്നിവർ ആശംസകൾ നേർന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര സ്വാഗതവും പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ അനിൽ മംഗലത്ത് നന്ദിയും പറഞ്ഞു.
Leave a Reply