ഭാരത്‌ സേവക് സമാജിന്റെ ദേശീയ അവാർഡ് ജോസ് മാമ്പിള്ളിക്ക്

ഇരിങ്ങാലക്കുട : ഇന്ത്യൻ പ്ലാനിംഗ് കമ്മീഷൻ 1952ൽ സ്ഥാപിച്ച ദേശീയ വികസന ഏജൻസിയായ ഭാരത്‌ സേവക് സമാജിന്റെ ഈ വർഷത്തെ ദേശീയ അവാർഡ് ഇരിങ്ങാലക്കുട സ്വദേശിയായ ജോസ്
മാമ്പിള്ളിക്ക് ലഭിച്ചതായി തിരുവനന്തപുരത്തുള്ള ബി.എസ്.എസ്. കാര്യാലയം അറിയിച്ചു.

മാർച്ച്‌ 12ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം കവടിയാറിലുള്ള ബി.എസ്.എസ്. ആസ്ഥാനത്ത് വെച്ച് നടക്കുന്ന പൊതു ചടങ്ങിൽ നാഷണൽ ചെയർമാൻ
ഡോ. പി.എസ്. ബാലചന്ദ്രൻ, ജോസ് മാമ്പിള്ളിക്ക് അവാർഡ് സമ്മാനിക്കും.

രാജ്യത്തിന്റെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി കലാസാംസ്കാരിക, കായിക, സാമൂഹ്യ, വിദ്യാഭ്യാസ രംഗങ്ങളിലും മറ്റ് വ്യത്യസ്ത മേഖലകളിലും തങ്ങളുടേതായ സംഭാവനകൾ കാഴ്ചവെക്കുന്ന പ്രമുഖ വ്യക്തികൾക്കാണ് ഭാരത് സേവക് സമാജ് ഓരോ വർഷവും ദേശീയ അവാർഡ് നൽകി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *