ഇരിങ്ങാലക്കുട : ഭാരതത്തിന്റെ ഭരണഘടന പൗരന്മാർക്ക് അനുവദിച്ചു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ ഔന്നിത്യം കാത്തുസൂക്ഷിക്കാൻ സർക്കാരുകളും ജനങ്ങളും ബാധ്യസ്ഥരാണെന്ന് നിയമ, കയർ, വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി. രാജീവ് പറഞ്ഞു.
ദേശീയ ന്യൂനപക്ഷ അവകാശ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപത ക്രിസ്ത്യൻ മൈനോരിറ്റി റൈറ്റ്സ് ഫോറം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
വികാരി ജനറൽ മോൺ. വിൽസൺ ഈരത്തറ, റവ. ഫാ. ജോയ് പാല്യേക്കര, അഡ്വ. ഇ.ടി. തോമസ്, അഡ്വ. ആൻലിൻ ഫ്രാൻസിസ് ആലപ്പാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്രിസ്ത്യൻ മൈനോരിറ്റി റൈറ്റ്സ് ഫോറം രൂപത ഡയറക്ടർ റവ. ഡോ. ജിജോ വാകപറമ്പിൽ സ്വാഗതവും അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. ജിബിൻ നായത്തോടൻ നന്ദിയും പറഞ്ഞു.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ വിഷയാവതരണം നടത്തി.
സീറോ മലബാർ സഭ സമുദായ ശക്തീകരണ വർഷമായി ആചരിക്കുന്ന 2026ൽ എല്ലാ ഇടവകകളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
സി.എം.ആർ.എഫ്. സെക്രട്ടറി സിജു ബേബി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജിയോ ജോസ് വട്ടേക്കാടൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.












Leave a Reply