പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ തിരുനാളിന് കൊടിയേറി.

മുഖ്യ വികാരി ജനറൽ ജോസ് മാളിയേക്കലിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്.

അമ്പ് തിരുനാൾ ദിനമായ ശനിയാഴ്ച രാവിലെ 6.30ന് ഫാ. സെബാസ്റ്റ്യൻ നടവരമ്പന്റെ കാർമികത്വത്തിൽ ലദീഞ്ഞ്, വി. കുർബാന, നൊവേന എന്നിവ നടക്കും. തുടർന്ന് വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. യൂണിറ്റുകളിൽ നിന്നുള്ള അമ്പ് പ്രദക്ഷിണങ്ങൾ രാത്രി 10.30ന് പള്ളിയിൽ സമാപിക്കും.

തിരുനാൾ ദിനമായ ഞായറാഴ്ച (ജനുവരി 18) രാവിലെ 6.30നുള്ള വി. കുർബാനയ്ക്കും 10 മണിക്കുള്ള തിരുനാൾ പാട്ടുകുർബാനയ്ക്കും റവ. ഫാ. അമൽ മാളിയേക്കൽ കാർമികത്വം വഹിക്കും.

റവ. ഫാ. ഡേവിസ് വിതയത്തിൽ തിരുനാൾ സന്ദേശം നൽകും.

ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന വി. കുർബാനയ്ക്ക് റവ. ഫാ. ആന്റോ ആലപ്പാടൻ കാർമികത്വം വഹിക്കും. തുടർന്ന് ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം വൈകീട്ട് 7 മണിക്ക് പള്ളിയിൽ സമാപിക്കും. ശേഷം വർണ്ണമഴ ഉണ്ടായിരിക്കും.

19ന് വൈകീട്ട് 7 മണിക്ക് പാല കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *