ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ യു.പി. സ്കൂളിന്റെ ഡൈനിങ് ഹാൾ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു തറക്കല്ലിട്ട് നിർവ്വഹിച്ചു.
2023ൽ സ്കൂളിന് ആധുനിക കിച്ചൻ പണിയുവാൻ സർക്കാരിൽ നിന്നും 8.5 ലക്ഷം രൂപ ലഭിക്കുകയും നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു. അന്ന് ഉദ്ഘാടനത്തിനെത്തിയ മന്ത്രി ബിന്ദു കുട്ടികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനുള്ള ഹാൾ നൽകാമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ പ്രത്യേക വികസന നിധിയിൽ നിന്നും ഡൈനിങ് ഹാളിനായി 10 ലക്ഷം രൂപ അനുവദിച്ചത്.
കുട്ടികളുടെ പഠനത്തിലും വളർച്ചയിലും ശ്രദ്ധിക്കണമെന്ന് അധ്യാപകരോടും മാതാപിതാക്കളോടും മന്ത്രി സൂചിപ്പിച്ചു.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ ബിനു റിപ്പോർട്ട് അവതരിപ്പിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഫെനി എബിൻ വെള്ളനിക്കാരൻ, ജെയ്സൺ പാറേക്കാടൻ, മഹാത്മാ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ വി.എം. സുശിതാംബരൻ, മുൻ പ്രധാന അധ്യാപിക ലിനി, അസിസ്റ്റന്റ് രജിനി, നഗരസഭ കൗൺസിലർമാർ, പി.ടി.എ. പ്രസിഡൻ്റ് കാർത്തിക സന്തോഷ്, എം.പി.ടി.എ. അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു.
വാർഡ് കൗൺസിലർ സി.സി. ഷിബിൻ സ്വാഗതവും പ്രധാന അധ്യാപിക ബിന്ദു നന്ദിയും പറഞ്ഞു.
Leave a Reply