പുല്ലൂരിൽ കൃഷി ഉപകേന്ദ്രവുംപ്ലാൻ്റ് ഹെൽത്ത് ക്ലിനിക്കും പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ ഗ്രീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി പുല്ലൂർ ആശുപത്രിക്ക് മുൻവശം പ്രവർത്തനമാരംഭിച്ച കൃഷി ഉപകേന്ദ്രവും പ്ലാൻ്റ് ഹെൽത്ത് ക്ലിനിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തും ഉള്ളവർക്ക് കൃഷിഭവന്റെ പ്രവർത്തനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കൃഷി ഉപകേന്ദ്രവും സസ്യങ്ങൾക്കുണ്ടാകുന്ന കേടുപാടുകളെപ്പറ്റി പഠിക്കുന്നതിനും പ്രതിരോധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായുള്ള പ്ലാൻ്റ് ഹെൽത്ത് ക്ലിനിക്കുമാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

കർഷകക്ഷേമ വകുപ്പിന് കീഴിൽ മുരിയാട് പഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ള കൃഷി ഉപകേന്ദ്രം ആദ്യഘട്ടത്തിൽ ആഴ്ചയിൽ 3 ദിവസമായിരിക്കും പ്രവർത്തിക്കുക.

ആറുമാസത്തിന് ശേഷം പഞ്ചായത്തിന് സ്വന്തമായി ലഭിച്ച സ്ഥലത്ത് സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ, വികസനകാര്യ സമിതി ചെയർമാൻ കെ.പി. പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.യു. വിജയൻ, വാർഡ് അംഗം തോമസ് തൊകലത്ത്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീരേഖ, പഞ്ചായത്ത് അംഗങ്ങളായ മണി സജയൻ, സേവ്യർ ആളൂക്കാരൻ, റോസ്മി ജയേഷ്, നിഖിത അനൂപ്, ബ്ലോക്ക് എഡിഎ ഫാജിത റഹ്മാൻ, സെക്രട്ടറി എം. ശാലിനി, കൃഷി ഓഫീസർ ഡോ. അഞ്ജു ബി. രാജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *