ഇരിങ്ങാലക്കുട : പുത്തൻചിറ പള്ളിക്ക് സമീപമുള്ള പാലത്തിന് സമീപത്തു നിന്നും പുത്തൻചിറ പറയത്ത് ദേശത്ത് അഞ്ചേരി വീട്ടിൽ ജോണി (67) എന്നയാളുടെ 55,000 രൂപ വില വരുന്ന സ്കൂട്ടർ മോഷ്ടിച്ച രണ്ട് പ്രതികളെ മാള പൊലീസ് അറസ്റ്റ് ചെയ്തു.
വടമ കുന്നത്തുകാട് ദേശത്ത് അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുൽ (22), പുത്തൻചിറ കോവിലത്ത്കുന്ന് ദേശത്ത് അടയാനിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫസൽ (18) എന്നിവരെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികളിൽ നിന്നും മോഷ്ടിച്ച സ്കൂട്ടർ കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.
രാഹുൽ മാള, കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധികളിലായി രണ്ട് പോക്സോ കേസുകളിൽ ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.












Leave a Reply