ഇരിങ്ങാലക്കുട : പിണറായി സർക്കാരിൻ്റെ പോലീസ് ക്രൂരതയ്ക്കും അനാസ്ഥക്കുമെതിരെ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസിലേക്ക് ബി ജെ പി തൃശൂർ സൗത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
ബി.ജെ.പി. സൗത്ത് ജില്ലാ ട്രഷറർ വിദ്യാസാഗർ അധ്യക്ഷത വഹിച്ചു.
പൂതംകുളം മൈതാനത്തു നിന്നാരംഭിച്ച മാർച്ച് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ സ്വാഗതവും, ശ്യാംജി മാടത്തിങ്കൽ നന്ദിയും പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ നേതാക്കളായ വിനിത ടിങ്കു,
റിമ പ്രകാശ്, സിബിൻ, സെൽവൻ മണക്കാട്ടുപടി, രാജേഷ് കൊട്ടാരത്തിൽ, വേണു മാസ്റ്റർ, മണ്ഡലം പ്രസിഡന്റുമാരായ ആർച്ച അനീഷ്, പി എസ് സുബീഷ് , കാർത്തിക സജയ്, ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി.രമേഷ്, കെ ആർ രഞ്ജിത്ത്, ജിതീഷ് മോഹൻ, കെ എ മനോജ്, കെ ബി അജയഘോഷ് എന്നിവർ നേതൃത്വം നൽകി.












Leave a Reply