ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ഗ്യാസ് ക്ഷാമം പരിഹരിക്കുക, ജോ ഏജൻസി നീതി പാലിക്കുക, സെയിൽസ് ഓഫീസറുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, കരിഞ്ചന്ത പൂഴ്ത്തിവെപ്പ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുടയിലെ ജോ ഗ്യാസ് ഏജൻസിക്ക് മുൻപിൽ ഒറ്റയാൾ സമരവുമായി കൗൺസിലർ ടി.കെ. ഷാജു.
പാചക വാതക വിതരണം കാര്യക്ഷമമല്ലാതായതോടെ ഓരോ വീട്ടുകാരും പ്രതിസന്ധിയിലാണെന്നും ഷാജു ചൂണ്ടിക്കാട്ടി.
സമരത്തെ തുടർന്നുള്ള ചർച്ചയിൽ നാളെ രാവിലെ എസ്.എൻ.ഡി.പി. പരിസരത്ത് ഗ്യാസ് വിതരണം ഉണ്ടാകുമെന്ന് ഏജൻസിക്കാർ അറിയിച്ചതായി ടി.കെ. ഷാജു പറഞ്ഞു.
കഴിഞ്ഞ മാസം ബുക്ക് ചെയ്ത 50 പേർക്കുള്ള ഗ്യാസ് നാളെ വിതരണം ചെയ്യും. ആവശ്യക്കാർ കസ്റ്റമർ കാർഡും 830 രൂപയും കൊണ്ടു വരേണ്ടതാണെന്നും കൗൺസിലർ അറിയിച്ചു.












Leave a Reply