ഇരിങ്ങാലക്കുട : സേവാഭാരതിയും കൊച്ചിൻ ഐ ഫൗണ്ടേഷനും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് കൗൺസിലർ രമീള സതീശൻ ഉദ്ഘാടനം ചെയ്തു.
സേവാഭാരതി വൈസ് പ്രസിഡൻ്റ് സുധാകരൻ സമീര അധ്യക്ഷത വഹിച്ചു.
ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്ററും സാമൂഹ്യ പ്രവർത്തകനുമായ ജോൺസൻ കോലങ്കണ്ണി ആശംസകൾ അർപ്പിച്ചു.
ഇരിങ്ങാലക്കുട സേവാഭാരതി എക്സിക്യൂട്ടീവ് അംഗം ഹരികുമാർ തളിയക്കാട്ടിൽ സ്വാഗതവും ആരോഗ്യ ആയാം വിഭാഗം കൺവീനർ ജഗദീശ് പണിക്കവീട്ടിൽ നന്ദിയും പറഞ്ഞു.
സേവാഭാരതി വൈസ് പ്രസിഡൻ്റ് പ്രകാശൻ കൈമാപ്പറമ്പിൽ, ജോയിൻ്റ് സെക്രട്ടറി ഗോപിനാഥൻ പീടികപ്പറമ്പിൽ, മെഡിസെൽ പ്രസിഡൻ്റ് മിനി സുരേഷ്, മണിമോൾ മുരളീധരൻ, കവിത ലീലാധരൻ, മണികണ്ഠൻ ചൂണ്ടാണി, സംഗീത ബാബുരാജ്, സൗമ്യ സംഗീത്, മോഹിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.












Leave a Reply