ഇരിങ്ങാലക്കുട : തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി എൽഡിഎഫ് പഞ്ചായത്ത് പൊതുയോഗങ്ങൾക്കും റാലികൾക്കും തുടക്കമായി.
കരുവന്നൂർ, പൂമംഗലം, വേളൂക്കര, ആളൂർ, മുരിയാട് എന്നിവിടങ്ങളിൽ എൽഡിഎഫിൻ്റെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി അരങ്ങേറി.
പൂമംഗലം പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ സി. സുരേഷ് അധ്യക്ഷത വഹിച്ചു.
സ്ഥാനാർത്ഥി ഡോ. ആർ. ബിന്ദു, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, നേതാക്കളായ കെ.എസ്. തമ്പി, വത്സല ബാബു, കെ.വി. ജിനരാജ ദാസൻ, പി. ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.












Leave a Reply