‘നാദാർപ്പണം’ സംഗീത പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :
സെന്റ് ജോസഫ്സ് കോളെജിലെ മ്യൂസിക് ക്ലബ്ബിന്റെയും പൂർവ്വ വിദ്യാർഥി സംഘടനയുടെയും ആഭിമുഖ്യത്തിൽ ‘നാദാർപ്പണം’ സംഗീത പരിപാടി അരങ്ങേറി.

പൂർവ്വ വിദ്യാർഥി സംഘടന മ്യൂസിക് ക്ലബ്ബിനുവേണ്ടി നൽകിയ സംഗീതോപകരണങ്ങളുടെ ഔപചാരിക ഉദ്ഘാടനം പ്രമുഖ സംഗീത സംവിധായകനും പിന്നണി ഗായകനുമായ വിദ്യാധരൻ മാസ്റ്റർ നിർവഹിച്ചു.

സർഗാത്മക കഴിവുകൾ തിരിച്ചറിഞ്ഞ് വികസിപ്പിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു.

മലയാള വിഭാഗം അധ്യക്ഷ ഡോ. കെ.എ. ജെൻസി., പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡൻ്റ് ടെസ്സി വർഗ്ഗീസ്, മ്യൂസിക് ക്ലബ്ബ് കൺവീനർ വിദ്യ സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.

വിദ്യാധരൻ മാസ്റ്റർക്കുള്ള ആദരസൂചകമായി മലയാളവിഭാഗം അധ്യാപിക ക്യാപ്റ്റൻ ലിറ്റി ചാക്കോ മംഗളപത്രം വായിച്ചു.

തുടർന്ന് വിദ്യാർഥികൾ അദ്ദേഹത്തെ ‘ഗുരു വന്ദനം’ നൽകി ആദരിച്ചു.

മ്യൂസിക് ക്ലബ്ബിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *