ഇരിങ്ങാലക്കുട : നടവരമ്പ് തൃപ്പയ്യ ക്ഷേത്ര ക്ഷേമസമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 26 ഞായറാഴ്ച വൈകീട്ട് 3 മണി മുതൽ ക്ഷേത്രത്തിൽ രാമായണ പാരായണം, രാമായണം പ്രശ്നോത്തരി എന്നീ മത്സരങ്ങൾ സംഘടിപ്പിക്കും.
12 വയസ്സ് വരെയുള്ളവർ, 12നും 18നും ഇടയിലുള്ളവർ, മുതിർന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം.
പാരായണത്തിന് 5 മിനിട്ടാണ് സമയം. കുട്ടികൾക്ക് ബാലകാണ്ഡവും, മുതിർന്നവർക്ക് സുന്ദരകാണ്ഡവുമാണ് നിശ്ചയിച്ചിരിക്കുന്നത്.
പങ്കെടുക്കുന്നവർ പേരും, വയസ്സും 22ന് മുമ്പായി ക്ഷേത്ര ക്ഷേമസമിതിയെ അറിയിക്കേണ്ടതാണ്.
പേര് നൽകുവാൻ ആഗ്രഹിക്കുന്നവർ 9496816331, 9995634 811 എന്നീ നമ്പറുകളിൽ നേരിട്ടോ വാട്ട്സ്ആപ്പ് മുഖേനയോ ബന്ധപ്പെടുക.
Leave a Reply