ദേശീയ കളരിപ്പയറ്റ് ജേതാക്കളെ യുവമോർച്ച ആദരിച്ചു

ഇരിങ്ങാലക്കുട : ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 9 അടി 3 ഇഞ്ച് ഉയരത്തിൽ ചാടി കിക്ക് ചെയ്ത് ദേശീയ റെക്കോർഡോടു കൂടി സ്വർണ മെഡൽ കരസ്ഥമാക്കിയ കുന്നത്ത് കളരിയിലെ ശ്രീഹരിയെയും ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ അർജുനെയും യുവമോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി റെയിൽവേ സ്റ്റേഷനിൽ വച്ച് ആദരിച്ചു.

ജില്ലാ അധ്യക്ഷൻ കെ.എം. ലാൽ, ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. ഹരിപ്രസാദ്, ജില്ലാ വൈസ് പ്രസിഡൻ്റ് ജിനു ഗിരിജൻ, ആളൂർ മണ്ഡലം പ്രസിഡൻ്റ് വിശ്വജിത്ത്, ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *