ഇരിങ്ങാലക്കുട : തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരേ പുതുവത്സര ദിനത്തിൽ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ അധ്യക്ഷതയിൽ നടന്ന പ്രകടനം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അബ്‌ദുൾ ഹഖ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, എ.എസ്. സനൽ, ജസ്റ്റിൻ ജോൺ, നിയോജക മണ്ഡലം ഭാരവാഹികളായ വിനു ആന്റണി, എബിൻ ജോൺ, അനന്തകൃഷ്ണൻ, ഡേവിസ് ഷാജു, എൻ.ഒ. ഷാർവി, ആൽബർട്ട് കാനംകുടം, കെഎസ്‌യു ജില്ലാ നിർവാഹക സമിതി അംഗം ഗിഫ്റ്റ്സൺ ബിജു, മണ്ഡലം ഭാരവാഹികളായ അഷ്‌കർ സുലൈമാൻ, ശ്രീജിത്ത് എസ്. പിള്ള, എം.ജെ. ജെറോൺ തുടങ്ങിയവർ നേതൃത്വം നൽകി.












Leave a Reply