ഇരിങ്ങാലക്കുട : “ആർജ്ജവത്തോടെ നയിക്കട്ടെ; സമൂഹം മാറട്ടെ” എന്ന മുദ്രാവാക്യവുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വേണ്ടി പ്രത്യേക പരിശീലനം ഒരുക്കുകയാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ.
തികഞ്ഞ ബോധ്യത്തോടെയും ആത്മവിശ്വാസത്തോടെയും ഇലക്ഷനെ നേരിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃസ്ഥാനങ്ങളിലേക്ക് എത്താൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ കഴിവും ശേഷിയും വികസിപ്പിക്കുന്നതിനായുള്ള പരിശീലനമാണ് മൂന്ന് ദിവസങ്ങളിലായി കില ഒരുക്കുന്നത്.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും അപേക്ഷിക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്കാണ് പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
താല്പര്യമുള്ളവർ സെപ്തംബർ 25ന് മുൻപായി ഇതോടൊപ്പം നൽകിയിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ കിലയുടെ വെബ്സൈറ്റ് വഴിയോ അപേക്ഷിക്കേണ്ടതാണ്.
Leave a Reply