ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡോ. ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
വേളൂക്കര പഞ്ചായത്ത് പറക്കാട്ടുക്കുന്ന് എസ്.സി. നഗറിലാണ് ഡോ. ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ച് മന്ത്രി നാടിന് സമർപ്പിച്ചത്.
ജനങ്ങൾക്ക് ഒത്തുചേർന്നിരിക്കാൻ കൂടുതൽ ഇടങ്ങൾ സൃഷ്ടിക്കേണ്ട കാലഘട്ടത്തിൽ സ്നേഹത്തോടെ സാഹോദര്യത്തോടെ സമഭാവനയോടെ ഒത്തുചേരാനുള്ള ഒരു ഇടമായി ഹാൾ മാറട്ടെ എന്ന് മന്ത്രി പറഞ്ഞു.
വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂസഫ് കൊടകരപറമ്പിൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ പി.ജെ. സതീഷ്, ബിബിൻ തുടിയത്ത്, സി.ആർ. ശ്യാംരാജ്, ഷീബ നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
വേളൂക്കര പഞ്ചായത്തംഗവും സംഘാടക സമിതി ചെയർപേഴ്സണുമായ രഞ്ജിത ഉണ്ണികൃഷ്‌ണൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി.ബി. പുഷ്‌പലത നന്ദിയും പറഞ്ഞു.












Leave a Reply