“ജീവിതം തന്നെ ക്ലാസ്സ് മുറി” പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബിപിസി കെ.ആർ. സത്യപാലൻ എഴുതിയ “ജീവിതം തന്നെ ക്ലാസ്സ് മുറി” എന്ന പുസ്തകത്തിന്റെ പ്രകാശനം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ നിർവഹിച്ചു.

അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ.എസ്. കൃഷ്ണകുമാർ പുസ്തകം ഏറ്റുവാങ്ങി.

ജില്ലാ സെക്രട്ടറി സാജൻ ഇഗ്നേഷ്യസ്, ഡി.പി.ഒ. ബ്രിജി സാജൻ, കവി സാംസൺ, ഡോ. കെ.ജി. ശിവലാൽ എന്നിവർ പ്രസംഗിച്ചു.

പുസ്തക വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഭിന്നശേഷി കുട്ടികൾക്ക് നൽകുമെന്ന് സത്യപാലൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *