ഇരിങ്ങാലക്കുട : ഫലം ഇച്ഛിക്കാതെ സ്വന്തം കർമങ്ങൾ വേണ്ടവിധം നിർവഹിക്കുക എന്ന ഭഗവദ്ഗീതാ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന നിറപ്പകിട്ടാർന്ന ചടങ്ങിൽ ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം നിർവഹിച്ചു.
സെക്രട്ടറി വി. രാജൻ മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം ശോഭ ശിവാനന്ദരാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ സന്നിഹിതരായിരുന്നു.
കൃഷ്ണന്റെയും രാധയുടെയും വേഷം ധരിച്ചെത്തിയ പ്രൈമറി വിദ്യാർഥികൾ ചടങ്ങിനെ വർണ്ണാഭമാക്കി.
ദ്വാരകയിൽ വച്ച് കുചേലനും ശ്രീകൃഷ്ണനും കണ്ടുമുട്ടുന്ന സന്ദർഭം കുട്ടികൾ നൃത്തശില്പമായി അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.
നൃത്തങ്ങൾ, ഗാനപരിപാടികൾ, ഗീതാപാരായണം, ഘോഷയാത്ര തുടങ്ങിയവയും ഉണ്ടായിരുന്നു.
അധ്യാപകരായ അനിത ജിനപാൽ, സവിത മേനോൻ, ബാലചന്ദ്രിക, ശ്രീകല, പ്രൈമറി അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
Leave a Reply