ഇരിങ്ങാലക്കുട : ചൈനയിലെ ഷാങ്ങ്ഹോയിൽ വെച്ചു നടന്ന 15 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ലോക വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് കേരളത്തിൽ നിന്നുള്ള ഏകതാരം നെടുമ്പാൾ സ്വദേശി നെവിൽ കൃഷ്ണ.
നെവിൽ കൃഷ്ണ ഉൾപ്പെട്ട ഇന്ത്യൻ ടീം ബ്രസീലിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
റെഡ് ലാൻസ് വോളിബോൾ അക്കാദമിയിലാണ് നെവിൽ കൃഷ്ണ പരിശീലനം നടത്തുന്നത്.
മേഴ്സി ജോഫി, ജോ ജോഫി, റോയ് എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.
അന്തരിച്ച മുൻ രാജ്യാന്തര താരം ജോഫി ജോർജ്ജിൻ്റെ കീഴിലും പരിശീലനം നേടിയിട്ടുണ്ട്.
നെടുമ്പാൾ സ്വദേശി കൊച്ചുകുളം മനോജ്, സിജി ദാമ്പതികളുടെ മകനായ നെവിൽ കൃഷ്ണ വരന്തരപ്പിള്ളി സി.ജെ.എം.എ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
മിലൻ കൃഷ്ണയാണ് സഹോദരൻ.












Leave a Reply