ഇരിങ്ങാലക്കുട : ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ അധീനതയിലുള്ള ചാലക്കുടി ഉൾവനാന്തരങ്ങളിലെ തവളക്കുഴിപ്പാറയിലെ ആദിവാസി ഊരുകളിൽ താമസിക്കുന്ന നിർദ്ധനരായ 44 കുടുംബങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും, അവർക്ക് വേണ്ടിയുള്ള വെള്ളം, വെളിച്ചം, വഴി പോരായ്‌മകൾ പരിഹരിക്കാനും, കുട്ടികളുടെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള പദ്ധതി ഐസിഎൽ ഫിൻകോർപ്പ് ഏറ്റെടുക്കുന്നതായി ചെയർമാൻ അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.
കാടിനുള്ളിൽ മാത്രം ജീവിച്ചു ശീലിച്ച മലയ വിഭാഗത്തിൽപ്പെട്ടവരുടെ വീടുകളുടെ ശോചനീയാവസ്ഥ നേരിൽ കണ്ടശേഷം സ്ഥലം എംഎൽഎ സനീഷ്കുമാർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും സഹായം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
തൻ്റെ മകൻ അമൽജിത്തിൻ്റെ വിവാഹത്തോടനുബന്ധിച്ച് പാവപ്പെട്ട ഈ ആദിവാസി സമൂഹത്തിൻ്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള തീവ്രശ്രമം തുടരുമെന്നും അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.












Leave a Reply