ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് & ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെൻ്റിന് 11ന് ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലെ ഇൻ്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ തുടക്കമാകുമെന്ന് പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.
ക്രൈസ്റ്റ് കോളെജ്, ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ, ഗോസിമ റേസേഴ്സ് ടേബിൾ ടെന്നീസ് അക്കാദമി എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന മേളയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി സ്കൂൾതല താരങ്ങൾ, പാര അത്‌ലറ്റുകൾ, പ്രൊഫഷണൽ താരങ്ങൾ എന്നിങ്ങനെ 500ലധികം താരങ്ങൾ മത്സരിക്കും.
കേരളത്തിൽ ആദ്യമായാണ് പാര വിഭാഗം മത്സരം സംഘടിപ്പിക്കുന്നത്.
ഇൻ്റർ സ്കൂൾ & പാര വിഭാഗം മത്സരങ്ങൾ സെപ്തംബർ 11ന് രാവിലെ 9.30ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷാജു ഉദ്ഘാടനം ചെയ്യും.
തുടർന്ന് ടേബിൾ ടെന്നീസ് ടൂർണമെൻ്റ് സെപ്തംബർ 12 മുതൽ 14 വരെ നടക്കും.
മത്സരങ്ങളുടെ സമ്മാനദാനം പ്രശസ്ത ചലച്ചിത്ര നടി ജയശ്രീ ശിവദാസ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.ആർ. സാംബശിവൻ എന്നിവർ ചേർന്ന് നിർവഹിക്കും.
കായിക അധ്യാപകൻ കെ.എൽ. ഷാജു, കോച്ച് മിഥുൻ ജോണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply