ഇരിങ്ങാലക്കുട : കോണത്തുകുന്ന് ഗവ. യു.പി. സ്‌കൂളിൻ്റെ 113-ാം വാർഷികാഘോഷം ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് പ്രസാദ് കരിന്തലക്കൂട്ടം ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡൻ്റ് ടി.എ. അനസ് അധ്യക്ഷനായി.
സംസ്ഥാന ഇൻ്റർ പോളി കലോത്സവത്തിലെ കലാപ്രതിഭ ശ്രീറാം രഞ്ജൻ മുഖ്യാതിഥിയായി.
പി.എസ്. ഷക്കീന, കെ. കൃഷ്‌ണകുമാർ, എം.എസ്. കാശി വിശ്വനാഥൻ, എ.വി. പ്രകാശ്, സി.എ. സലീഷ, പി.കെ. സൗമ്യ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് എൻഡോവ്മെൻ്റ് വിതരണം, വിവിധ പുരസ്‌കാര ജേതാക്കൾക്കുള്ള സമ്മാന വിതരണം, വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവ നടന്നു.












Leave a Reply