ഇരിങ്ങാലക്കുട : കൊലപാതകക്കേസ് പ്രതികളെ ഉപയോഗപ്പെടുത്തി കാറളത്തെ സമാധാന അന്തരീക്ഷം തർക്കുവാനുള്ള ബിജെപിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് സിപിഎം കാറളം ലോക്കൽ കമ്മിറ്റി.
ഞായറാഴ്ച ബിജെപിയുടെ വിജയാഹ്ലാദത്തിന്റെ ഭാഗമായുള്ള ബൈക്ക് റാലി കാറളം പൊതുമൈതാനത്ത് എത്തുന്നതിന് മുൻപേ കാറളത്തെ വാഹിദ് വധക്കേസ് പ്രതികളായ അയ്യേരി വിഷ്ണു, വിവേക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ക്രിമിനലുകൾ ഗ്രൗണ്ടിൽ കളി കണ്ടുകൊണ്ടിരിക്കുന്ന ഡിവൈഎഫ്ഐ കാറളം മേഖല സെക്രട്ടറി ദീപേഷ് ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ദീപേഷിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ഈ സമയത്ത് ബിജെപിയുടെ ബൈക്ക് റാലി കടന്ന് പോകുകയും ചെയ്തിരുന്നു.
ഗുരുതര പരിക്കേറ്റ ദീപേഷിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.ആർ. ഷിബുവിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ പുല്ലത്തറയിൽ വെച്ച് ദീപേഷിനെ ആക്രമിച്ച അയ്യേരി വിഷ്ണുവും സംഘവും ബിജെപി റാലിയിൽ നിന്ന് വന്ന് വീണ്ടും ഇവരെ ആക്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് ഇടപെട്ടാണ് സംഘർഷമില്ലാതെ ദീപേഷിനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്.
വസ്തുതകൾ ഇതായിരിക്കെ ക്രിമിനലുകളെ ഉപയോഗിച്ച് സിപിഎം പ്രവർത്തകരെ ആക്രമിച്ച് കാറളത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ബിജെപി നിലപാടിനെതിരെ സിപിഎം കാറളം ലോക്കൽ കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു.












Leave a Reply